ഷെഫിന്‍ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക്

സേലം : വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ ഷെഫിന്‍ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. സേലത്തെ സ്വകാര്യ ഹോമിയോ മെഡിക്കല്‍ കോളജിലെത്തിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഹാദിയയെ മലപ്പുറത്തേക്ക് ഒപ്പം കൂട്ടുകയായിരുന്നു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഷെഫിന്‍ കോളജിലെത്തിയത്. മൂന്ന് ദിവസത്തെ അവധിയെടുത്താണ് ഹാദിയ ഷെഫിനൊപ്പം പോയത്. കേരളത്തിലെത്തിയാലുടന്‍ മാധ്യമങ്ങളെക്കാണുമെന്ന് ഹാദിയ രാവിലെ വ്യക്തമാക്കിയിരുന്നു.

തനിക്ക് ചിലത് പറയാനുണ്ടെന്നും കേരളത്തിലെത്തിയിട്ട് മാധ്യമങ്ങളോട് മനസ്സുതുറക്കാമെന്നുമായിരുന്നു പ്രതികരണം. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും ഹാദിയ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

ലോക വനിതാ ദിനത്തില്‍ തനിക്ക് അനുകൂലമായി കോടതി നടത്തിയ വിധി എല്ലാ സ്ത്രീകള്‍ക്കും ശക്തിപകരുന്നതാണെന്നും ഹാദിയ പറഞ്ഞു. രാവിലെ 8.30 ന് കോളജിലെത്തിയ ഹാദിയ ആദ്യം പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here