ഏവര്‍ക്കും നന്ദി അറിയിച്ച് ഹാദിയ

കൊച്ചി :വിവാഹം റദ്ദ് ചെയ്യാനുള്ള ഹൈക്കോടതി വിധി അസാധുവാക്കിയ സുപ്രീം കോടതി വിധിയില്‍ പരമോന്നത കോടതിയോട് നന്ദി പറഞ്ഞ് ഹാദിയ. തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരെ കാണവെയായിരുന്ന ഹാദിയയുടെ പ്രതികരണം.

തന്നെ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് അയച്ചതില്‍ പരമോന്നത കോടതിയോട് നന്ദിയുണ്ടെന്നും സ്വാതന്ത്ര്യം ലഭിച്ചതില്‍ ഒരു പാട് സന്തോഷവതിയാണ് താനെന്നും ഹാദിയ പറഞ്ഞു.

‘രണ്ട് കാര്യങ്ങള്‍ക്കായാണ് ഞാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒന്ന് തനിക്ക് മുസ്‌ലീമായി ജീവിക്കാനും രണ്ടാമത് ജീവിത പങ്കാളിയോടൊപ്പം കഴിയുവാനും. ഇത് രണ്ടും നേടിയെടുക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷവതിയാണ്’ ഹാദിയ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സുപ്രീം കോടതി, ഹൈക്കോടതി വിധിയെ ആസാധുവാക്കി ഹാദിയയുടെ ഷെഫിന്‍ ജഹാന്റെയും വിവാഹം നിയമ വിധേയമാക്കി കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. പ്രായ പൂര്‍ത്തിയായ രണ്ട് പേര്‍ പരസ്പരം ഒന്നിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ കഴിയും എന്നായിരുന്നു സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യം.

ഇതൊരു നീണ്ട യുദ്ധമായിരുന്നെന്നും ഇതില്‍ തന്നെ പിന്തുണച്ച ഏവര്‍ക്കും നന്ദി അറിയിക്കുന്നതായും ഹാദിയ പറഞ്ഞു. ഏറ്റവും അവസാനം തനിക്ക് നീതി ലഭിച്ചതായും ഹാദിയ കൂട്ടിച്ചേര്‍ത്തു.

കടപ്പാട് :ANI

LEAVE A REPLY

Please enter your comment!
Please enter your name here