സൗദിയില്‍ ആലിപ്പഴ വീഴ്ച്ച

മദീന :ആകാശത്ത് നിന്നും ആലിപ്പഴങ്ങള്‍ ശക്തിയായി പതിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ വ്യാപകമായ തോതില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദീനയിലും പരിസര പ്രദേശങ്ങളിലുമായാണ് ഞായറാഴ്ച രാവിലെയോടെ വന്‍തോതില്‍ ആലിപ്പഴം വീഴുവാന്‍ തുടങ്ങിയത്.

ഏതാനും നിമിഷങ്ങളോളം ഈ പ്രതിഭാസം നീണ്ടു നിന്നു. ഒരു ഗോള്‍ഫ് ബോളിന്റെ വലിപ്പത്തിലുള്ള ആലിപ്പഴങ്ങളാണ് ആകാശത്ത് നിന്നും ഭൂമിയിലേക്ക് പതിച്ചത്. മേഖലയില്‍ കടുത്ത കാറ്റും വീശിയടിക്കുന്നുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി, മൃഗങ്ങള്‍ ചത്തൊടുങ്ങി, കൂടാതെ നിരവധി പ്രദേശവാസികള്‍ക്കും ആലിപ്പഴ വീഴ്ചയില്‍ പരിക്ക് പറ്റിയിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് അധികൃതര്‍ മേഖലയില്‍ പ്രകൃതിദുരന്തത്തിനുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയില്‍ തണുത്ത കൊടുങ്കാറ്റും മഴയും പെയ്യാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കൂടാതെ മഴ തുടരുകയാണെങ്കില്‍ മതാമ, ജിബല്‍, അര്‍ജാദ്, എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മേഖലയില്‍ മഞ്ഞ് മൂടി വെളിച്ച കുറവ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട് പ്രദേശവാസികള്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത തോതിലുള്ള മഴ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here