ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു; യോഗി സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍

ലഖ്‌നൗ: യുപിയിലെ ഹജ്ജ് ഹൗസിന് കാവി നിറത്തിലുള്ള പെയിന്റടിച്ച യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. ലഖ്‌നൗവിലുള്ള ഹജ്ജ് ഹൗസിന്റെ നിറം പൂര്‍ണമായും മാറ്റിയാണ് കാവി പെയിന്റടിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയെല്ലാം നിറം കാവിയാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഹജ്ജ് ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തെ മുസ്ലീം വിശ്വാസികള്‍ ആശ്രയിക്കുന്ന ആസ്ഥാന കേന്ദ്രമാണ് ഇത്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും സമാജ് വാദിയും രംഗത്തെത്തി. എന്നാല്‍ കാവി നല്ല നിറമാണെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടെന്നും യുപി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഹ്‌സിന്‍ റാസ പറഞ്ഞു. മനസ്സിന് ഉന്മേഷം നല്‍കുന്ന നിറമായതിനാലാണ് കാവിയടിച്ചതെന്നും കെട്ടിടം ഇപ്പോള്‍ കാണാന്‍ സൗന്ദര്യമുള്ളതായെന്നും മുഹ്‌സിന്‍ റാസ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും തങ്ങളുടെ നടപടിയില്‍ മാറ്റമുണ്ടാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സംസ്ഥാനത്തുനിന്നും ഹജ്ജ് കര്‍മ്മത്തിനായി പോകുന്നവരുടെ യാത്ര ആരംഭിക്കുന്നത് ഈ ഹജ്ജ് ഹൗസില്‍ നിന്നാണ്. അതേസമയം യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍, ലഘുലേഖകള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവയുടെ നിറം കാവിയാക്കിയിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍  

LEAVE A REPLY

Please enter your comment!
Please enter your name here