ഓഡിറ്റോറിയം നിറയെ ഹംസമാര്‍

Courtesy-Manorama Online

മലപ്പുറം : ഓഡിറ്റോറിയം നിറയെ ഹംസമാര്‍. വേദിയിലും സദസ്സിലുമെല്ലാം ഈ പേരിലുള്ളവര്‍ മാത്രം. മലപ്പുറത്ത് സംഘടിപ്പിച്ച ഹംസമാരുടെ സംഗമത്തില്‍ നിന്നാണ് ഈ കാഴ്ച. ജില്ലയിലെ ഹംസയെന്ന് പേരുള്ളവരുടെ സംഗമമാണ് കോട്ടക്കുന്ന് ഡിടിപിസി ഹോളില്‍ സംഘടിപ്പിച്ചത്.

ഞാന്‍ ഹംസയെന്ന തൊപ്പിയും ധരിച്ചാണ് ഇവരെത്തിയത്. പേര് വ്യക്തമാക്കുന്ന മറ്റൊരു ബാഡ്ജുമുണ്ടായിരുന്നു. ഈ പേരുകാര്‍ക്ക് മാത്രമായിരുന്നു ഓഡിറ്റോറിയത്തില്‍ പ്രവേശനം. മലപ്പുറത്തെ വ്യാപാരി ലൗലി ഹംസയ്ക്ക് തോന്നിയ കൗതുകത്തില്‍ നിന്നാണ് ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കപ്പെട്ടത്.

ഇദ്ദേഹത്തിന്റെ ആശയം സാക്ഷാത്കരിക്കാന്‍ ഇതേ പേരിലുള്ളവര്‍ കൂട്ടമായെത്തി. ഹംസമാരേ വരൂ എന്ന് പത്രത്തില്‍ അറിയിപ്പ് നല്‍കിയതോടെ വന്‍ പ്രതികരണമാണുണ്ടായതെന്ന് ഇദ്ദേഹം പറയുന്നു.

ജില്ലയ്ക്ക് പുറത്തെ ഹംസമാരെക്കൂടി വളിച്ചാല്‍ സംഗതി കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ് ജില്ലാടിസ്ഥാനത്തില്‍ മാത്രമാക്കിയത്. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നരീതിയിലായിരുന്നു ആ പേരിലുള്ളവരുടെ ഒഴുക്ക്.

ആദ്യ രണ്ട് ബാച്ച് എത്തുമ്പോഴേക്കും തന്നെ ഭക്ഷണം തീര്‍ന്നു. സമ്മേളനത്തില്‍ ഫെയ്‌സ്ബുക്ക് പേജും വാട്‌സ് ആപ്പ് ഗ്രൂപ്പുമെല്ലാം തയ്യാറാക്കിയിട്ടുണ്ട്. ഭാവിപരിപാടികളും ആസൂത്രണം ചെയ്താണ് ഇവര്‍ പിരിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here