കനത്ത മഞ്ഞുവീഴ്ച്ചയില്‍ പാറക്കഷ്ണങ്ങളെ പോലെ മഞ്ഞില്‍ ഉറച്ച് പോയ മൃഗങ്ങള്‍ ; ഞെട്ടലോടെ ലോക മനസാക്ഷി

കസാക്കിസ്ഥാന്‍ :കനത്ത മഞ്ഞുവീഴ്ച്ചയില്‍ പാറക്കഷ്ണങ്ങളെ പോലെ മഞ്ഞില്‍ ഉറച്ച് പോയ മൃഗങ്ങള്‍ ഗ്രാമവാസികളില്‍ നൊമ്പരമാകുന്നു. കസാക്കിസ്ഥാനിലെ കുന്നിന്‍ പ്രദേശങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച്ച മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരു പോലെ ഭീഷണിയാകുന്നത്.വെള്ളിയാഴ്ച രാവിലെ പുറത്ത് വന്ന ചിത്രങ്ങള്‍ ലോകത്താകമാനമുള്ള മൃഗ സ്‌നേഹികളിലും നടുക്കം ഉളവാക്കി. മൈനസ് 56 സെല്‍ഷ്യസാണ് ഇവിടങ്ങളിലെ കാലാവസ്ഥ. പാറക്കഷ്ണങ്ങളെ പോലെ ഉറച്ച നിലയില്‍ കാണപ്പെട്ട ഒരു മുയലിന്റെയും പട്ടിയുടെയും ചിത്രങ്ങളാണ് വൈറലാവുന്നത്.സൈനികര്‍ മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഇവയെ കണ്ടെത്തിയത്, ഒരു ചെടിക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ് മുയലിനെ കണ്ടെത്തിയത്. ജീവനുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാല് രണ്ടും മഞ്ഞില്‍ അമര്‍ന്ന് നില്‍ക്കുന്ന നിലയിലാണ് പട്ടിയെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here