നഗ്നയായി വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി പീഡന ശ്രമത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

ലഖ്‌നൗ :രണ്ടാനമ്മയുടെ ഉപദ്രവത്തില്‍ സഹികെട്ട് നഗ്നയായി വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി പീഡന ശ്രമത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയാണ് രണ്ടാനമ്മയുടെ പീഡനത്തില്‍ സഹികെട്ട്  വെള്ളിയാഴ്ച വീട്ടില്‍ നിന്നും നഗ്നയായി ഇറങ്ങിയോടിയത്.
സഹായിക്കാനെന്ന വ്യാജേന ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ വിളിച്ച് കയറ്റി. കുറച്ച് ദൂരം സഞ്ചരിച്ചപ്പോള്‍ പൊലീസിനെ കണ്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഓട്ടോറിക്ഷയേയും പെണ്‍കുട്ടിയേയും അവിടെ തന്നെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.നാട്ടുകാര്‍ പെണ്‍കുട്ടിക്ക് ശരീരം മറയ്ക്കുവാന്‍ ഒരു കമ്പിളി പുതപ്പ് നല്‍കി. ഇതിന് ശേഷം സാമൂഹ്യ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ ചെറിയ തകരാറുകള്‍ ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here