ഹര്‍ത്താല്‍ ;അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം :അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം നല്‍കിയ അഞ്ച് പേര്‍ അറസ്റ്റിലായി. തെന്മല സ്വദേശി അമര്‍നാഥ് ബൈജു, തിരുവനന്തപുരം സ്വദേശി എം ജെ സിറിള്‍, നെല്ലിവിള സ്വദേശി സുധീഷ്, ഗോകുല്‍, അഖില്‍ എന്നിവരാണ് പിടിയിലായത്.

ഇതില്‍ തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വോയിസ് ഓഫ് ട്രൂത്ത് എന്ന് പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. തീവ്ര സ്വഭാവമുള്ള സന്ദേശങ്ങള്‍ അയച്ചായിരുന്നു ഇവര്‍ സമൂഹ മാധ്യമത്തില്‍ കൂടി മറ്റുള്ളവരെ ഹര്‍ത്താല്‍ നടത്താന്‍ പ്രേരിപ്പിച്ചത്.

തിരുവനന്തപുരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് വര്‍ഗ്ഗീയ സംഘര്‍ഷമടക്കമുള്ള ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രാദേശിക തലത്തില്‍ നൂറിലധികം സബ് സൈബര്‍ ഗ്രൂപ്പുകള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തതിന് മലപ്പുറം സ്വദേശിയായ ഒരു 16 വയസ്സുകാരനേയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here