ഗര്‍ഭിണിയായ സഹോദരിയെ യുവാവ് കൊന്നു

സോനിപത്: കുടുംബത്തിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രണയിച്ച് വിവാഹം കഴിച്ച ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു.
ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത് ഗ്രാമത്തിലാണ് സംഭവം. നികോ എന്ന യുവതിയാണ് സഹോദരന്‍ വിക്രം(35) ന്റെ വെടിയേറ്റ് മരിച്ചത്. വിക്രമിന്റെ ഭാര്യയുടെ ബന്ധുവായ ദീപകിനെയാണ് നികോ വിവാഹം കഴിച്ചത്.

സൈക്കിള്‍ മെക്കാനിക്കാണ് വിക്രം. ചാപ്പാര്‍ സ്വദേശിയായ വിക്രം ലാത് ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം വിക്രമിന്റെ ഭാര്യയുടെ ബന്ധുവായ ദീപക് എന്ന യുവാവുമായി നികോ പ്രണയത്തിലായി. പിന്നീട് കുടുംബം എതിര്‍ത്തിട്ടും ദീപകിനെ തന്നെ യുവതി വിവാഹം കഴിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് വിക്രമും കുടുംബവും സഹോദരിയുമായി അകല്‍ച്ചയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തിയ വിക്രം ഉറങ്ങിക്കിടന്ന സഹോദരിയുടെ നേരെ വെടിയുതിര്‍ത്തു. യുവതിയെ ഖാന്‍പുര്‍ കലാനിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here