പാക്കിസ്ഥാന്‍ താരത്തിന്റെ മോശം പെരുമാറ്റം

പഞ്ചാബ് :വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ മോശം പെരുമാറ്റവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം. പാക്കിസ്ഥാനിലെ മീഡിയം പേസര്‍ ഹസന്‍ അലിയാണ് ഇന്ത്യന്‍ സൈന്യത്തിന് നേരെ മോശം പെരുമാറ്റം നടത്തി വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോവുന്നതിന് മുന്നോടിയായിരുന്നു ഹസന്‍ അലിയുടെ പ്രകോപനപരമായ പെരുമാറ്റം.

പര്യടനത്തിന് മുന്‍പായി ലാഹോറിലായിരുന്നു പാക്കിസ്ഥാന്‍ സംഘത്തിന്റെ ക്രിക്കറ്റ് പരിശീലനം. പരിശീലനത്തിന്റെ ഇടവേളയിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ വാഗാ അതിര്‍ത്തി സന്ദര്‍ശിക്കാന്‍ പാക് താരങ്ങള്‍ സമയം കണ്ടെത്തിയത്. ഏറെ പേരുകേട്ട പതാക താഴ്ത്തല്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു ക്രിക്കറ്റ് താരം ഇന്ത്യന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത്.

പതാക താഴ്ത്തല്‍ ചടങ്ങുകളില്‍ ഇരു രാജ്യങ്ങളിലേയും സൈനികര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. സന്ദര്‍ശകര്‍ ഗ്യാലറിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പാടുള്ളതല്ല. ഇതിന് ശേഷം സൈനികരുടെ കയ്യുയ്യര്‍ത്തിയുള്ള പരസ്പര ശക്തി പ്രകടനങ്ങളും അരങ്ങേറും എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന ഈ ചടങ്ങ് കാണുവാന്‍ ഇരു രാജ്യങ്ങളില്‍ നിന്നായി നിരവധി പേര്‍ അതാത് രാജ്യത്തിന്റെ ഗ്യാലറികളില്‍ ഇടം പിടിക്കും.

ഈ ചടങ്ങ് നടക്കുന്നതിനിടയില്‍ ഗ്യാലറിയില്‍ നിന്നും ചാടിയിറങ്ങിയ ഹസന്‍ അലി വികാരത്തിന് അടിമപ്പെട്ട് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പ്രകോപന പരമായ ആംഗ്യങ്ങള്‍ കാണിക്കാന്‍ തുടങ്ങി.

ചടങ്ങിന്റെ വിശുദ്ധതയ്ക്ക് കളങ്കം വരുത്തുന്ന നടപടികളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിഷയത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തെ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

വീഡിയോ കാണാം

https://twitter.com/HAAQ786/status/987853842837573632

 

LEAVE A REPLY

Please enter your comment!
Please enter your name here