പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ ഉര്‍വ്വശി റൗട്ടേല; ചൂടന്‍ രംഗങ്ങളുമായി ഹെയ്റ്റ് സ്റ്റോറി 4 ട്രെയ്‌ലര്‍ പുറത്ത്

മുംബൈ : ഇറോട്ടിക് ത്രില്ലറെന്ന നിലയില്‍ ശ്രദ്ധ നേടിയ ഹെയ്റ്റ് സ്‌റ്റോറിയുടെ നാലാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്ത്. നായിക ഉര്‍വ്വശി റൗട്ടേലയുടെ ചൂടന്‍ രംഗങ്ങളാണ് ഹെയ്റ്റ് സ്റ്റോറി 4 ന്റെ ഹൈലൈറ്റ്.ഉര്‍വശിയുടെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ട്രെയിലര്‍. ചിത്രത്തില്‍ മോഡലിന്റെ വേഷത്തിലാണ് ഉര്‍വ്വശി എത്തുന്നത്. സഹോദരങ്ങള്‍ ഒരേ പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഇതിനിടെയുണ്ടാകുന്ന ഒരു കൊലപാതകം മുന്‍നിര്‍ത്തി കഥ പുരാഗമിക്കുന്നു. ടി സീരീസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം വിശാല്‍ പാണ്ഡ്യയാണ് സംവിധാനം ചെയ്യുന്നത്. കരണ്‍ വാഹി, വിവാന് ബഹ്‌ദേന, ഇഹാന ദില്ലോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കരണ്‍ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ്. വിവാനാണ് കരണിന്റെ സഹോദരനായി എത്തുന്നത്. മാര്‍ച്ച് 9 ന് ചിത്രം തിയേറ്ററുകളിലെത്തും.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here