ജെസ്‌നയെ ചെന്നൈയില്‍ കണ്ടെന്ന് വെളിപ്പെടുത്തല്‍

ചെന്നൈ : പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മറിയം ജെയിംസിനെ ചെന്നൈയില്‍ കണ്ടെന്ന് വെളിപ്പെടുത്തല്‍. മാര്‍ച്ച് 26 ന് ജെസ്‌നയെ കണ്ടെന്ന വാദവുമായി ചെന്നൈ ഐനാവുരം വെള്ളല തെരുവിലെ കച്ചവടക്കാരനായ ഷണ്‍മുഖനും മലയാളി അലക്‌സുമാണ് രംഗത്തെത്തിയത്.

തന്റെ കടയിലെത്തിയ ജെസ്‌ന കോയിന്‍ ബൂത്തില്‍ നിന്ന് ആരെയോ വിളിച്ചതായും തുടര്‍ന്ന് തന്നോട് വഴി ചോദിച്ചെന്നുമാണ് ഷണ്‍മുഖന്റെ വെളിപ്പെടുത്തല്‍. ഈ സമയം മലയാളിയായ അലക്‌സും കടയിലുണ്ടായിരുന്നു.

എന്നാല്‍ പിറ്റേ ദിവസം പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് അത് ജെസ്‌നയാണെന്ന് മനസ്സിലായതെന്നും ഇവര്‍ പറയുന്നു. നേരത്തെ പെണ്‍കുട്ടിയെ ബംഗളൂരുവില്‍ കണ്ടെന്നും വിവരമുണ്ടായിരുന്നു. ബി കോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ മാര്‍ച്ച് 22 നാണ് കാണാതാകുന്നത്.

കൊല്ലമുളയിലെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും ബസില്‍ എരുമേലിയിലും എത്തിയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലായിരുന്നു. വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയ മകളാണ് ജെസ്‌ന.

LEAVE A REPLY

Please enter your comment!
Please enter your name here