വേറിട്ട വഴിയില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണം

കൊച്ചി : ഈ ആധുനിക കാലത്തും എയ്ഡ്‌സ് രോഗം സംബന്ധിച്ച് ആളുകളില്‍ പലതരം അബദ്ധ ധാരണകളുണ്ട്. ഇതിന്റെ ഫലമായി എയ്ഡ്‌സ് രോഗികളെ സമൂഹത്തില്‍ നിന്ന് ആട്ടിയകറ്റി നിര്‍ത്തുന്ന സാഹചര്യവുമുണ്ട്. അതിനാല്‍ ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ആയാം എച്ച്‌ഐവി പോസിറ്റീവ്, വുഡ് യു ഹഗ് മീ ? എന്നൊരു ബോര്‍ഡുമായി യുവാവ് നിരത്തില്‍ നില്‍ക്കുന്നു.ഇതിനോടുള്ള ആളുകളുടെ പ്രതികരണമാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. ചിലര്‍ ബോര്‍ഡ് വായിച്ച് അകന്നു പോയപ്പോള്‍. ചിലര്‍ ചിരിച്ച് കടന്നുപോയി.

എന്നാല്‍ യാതൊരു മടിയുമില്ലാതെ ചിലര്‍ ആ യുവാവിനെ കെട്ടിപ്പിടിച്ചു.ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയും തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു. എയ്ഡ്‌സ് രോഗികളോട് സമൂഹം പ്രകടിപ്പിക്കുന്ന വികാരമെന്തെന്ന് ഈ വീഡിയോ സാക്ഷ്യപ്പെടുത്തും.

സ്പര്‍ശനം, ഹസ്തദാനം, കെട്ടിപ്പിടുത്തം, കവിളില്‍ നല്‍കുന്ന ഉമ്മ, ശുചിമുറി, ടോയ്‌ലറ്റ് സീറ്റ് ഉപയോഗം എന്നിവയിലൂടെയൊന്നും എയ്ഡ്‌സ് മറ്റൊരാളിലേക്ക് പകരില്ല. ഭക്ഷണമോ, പാത്രങ്ങളോ പങ്കുവെച്ചാലോ, രോഗിയെ കടിച്ച കൊതുക് കടിച്ചാലോ എച്ച്‌ഐവി പകരില്ല.

ഈ സന്ദേശവും വീഡിയോ പങ്കുവെയ്ക്കുന്നു. തിരൂര്‍ സംസ്‌കൃത സര്‍വ്വകലാശാലയിലെ എംഎസ്ഡബ്ല്യൂ ട്രെിയിനികളായ വിസി നിസാമുദ്ദീന്‍, പി നീതു എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയത്. ഓയിസ്‌ക ഇന്റര്‍നാഷണല്‍ സുരക്ഷാ പ്രൊജക്ടിന്റെ സഹായത്തോടെയാണിത് ഇത് സാക്ഷാത്കരിച്ചത്.

എനിക്ക് എയ്ഡ്സ് ആണ് എന്നെ ഒന്ന് കെട്ടിപിടിക്കാമോ എന്ന ബോർഡുമായി ഒരുയുവാവ് പൊതുസ്ഥലത്തു ഇറങ്ങി പിന്നെ സംഭവിച്ചത് എന്താണെന്നറിയാൻ വീഡിയോ കാണാം …!!!എയ്ഡ്സ് ബാധിതരോടുള്ള സമൂഹത്തിന്‍റെ തെറ്റായ ധാരണകള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്… അതിനു പ്രേരണയാകുന്ന ഇതുപോലുള്ള ഉദ്യമങ്ങള്‍ക് നമുക്കൊരുമിച്ച് കെെ കോര്‍ക്കാം.. നല്ല മാറ്റങ്ങള്‍ എപ്പോഴും സംഭവിക്കട്ടെ… This video is prepared by MSW students of Sree sankaracharya university of Sanskrit RC TIRUR.

V4 Mediaさんの投稿 2018年5月11日(金)

LEAVE A REPLY

Please enter your comment!
Please enter your name here