ആരോഗ്യമന്ത്രി 14കാരിയെ ശസ്ത്രക്രിയ ചെയ്തു

കുവൈത്ത് സിറ്റി: ഭരണ നിര്‍വഹണത്തിനിറങ്ങിയാല്‍ പഠിച്ച തൊഴിലിലേക്ക് മടങ്ങിപ്പോകുന്നവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ മന്ത്രിയുടെ തിരക്കിട്ട ചുമതലകള്‍ക്കിടയിലും ഡോക്ടറുടെ ഉത്തരവാദിത്വം മറക്കാതിരുന്ന കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.

മന്ത്രി, അല്‍ സബാഹ് മെഡിക്കല്‍ ആശുപത്രിയിലെത്തി പതിനാലുകാരിക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് ഷെയ്ഖ് ബാസില്‍ ഓപ്പറേഷന്‍ തിയറ്ററിലെത്തുന്നത്.

ശ്രവണശേഷി വീണ്ടെടുക്കുന്നതിനുള്ള കോക്ലിയര്‍ ഇംപ്ലാന്റിന് കുവൈത്തില്‍ ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹാണ് തുടക്കം കുറിച്ചത്. ജനുവരിയില്‍ ആറുവയസ്സുകാരിയുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കാണ് മന്ത്രി ആദ്യമായി നേരിട്ടെത്തി നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here