ആനക്കുട്ടിയെ രക്ഷിച്ച് കാട്ടുപോത്തുകള്‍

പ്രിട്ടോറിയ: സിഹക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് ആനക്കുട്ടിയെ രക്ഷിക്കുന്ന കാട്ടുപോത്തുകളുടെ വീഡിയോ വൈറലാകുന്നു. ആനക്കുട്ടിയെ വേട്ടയാടി പിടിച്ചതിനു ശേഷം കൊന്നു തിന്നാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇതുകണ്ട് ഒരു കാട്ടുപോത്ത് അവിടേയ്ക്ക് എത്തിയത്.

കാട്ടുപോത്ത് എത്തിയതോടെ ഒരു സിംഹം പതിയെ പിന്‍വലിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. കാട്ടുപോത്തിന്റെ വരവോടെ ജാഗരൂകരായ സിംഹക്കൂട്ടത്തിലേയ്ക്ക് കൂടുതല്‍ കാട്ടുപോത്തുകള്‍ എത്തിയതോടെ പ്രാണവേദനയില്‍ കൈകാലുകള്‍ ഉയര്‍ത്തിക്കിടന്ന ആനക്കുട്ടിയെ വിട്ട്, സിംഹങ്ങള്‍ നാലുപാടും ചിതറി.

സിംഹങ്ങളെ കാട്ടുപോത്തുകള്‍ ചിതറിയോടിച്ചതോടെ ആനക്കുട്ടി എഴുന്നേറ്റ് ഓടി. ആനക്കുട്ടി തടാകത്തിനടുത്ത് നിന്നിരുന്ന ആനക്കൂട്ടത്തിനരികിലേയ്ക്ക് സുരക്ഷിതമായി എത്തി. ജനുവരി 30 ന് യൂട്യൂബിലിട്ട വീഡിയോ ഇതിനോടകം 10 ലക്ഷത്തോളം ആളുകള്‍ കണ്ട് കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here