സൈക്കോ ശങ്കറിന്റെ അന്ത്യം ഇങ്ങനെ

ബംഗളൂരു : 30 ബലാത്സംഗങ്ങള്‍, 15 കൊലപാതകങ്ങള്‍, സൈക്കോ ശങ്കര്‍ രാജ്യം കണ്ട കൊടും കുറ്റവാളിയായിരുന്നു. കഴിഞ്ഞ ദിവസം പരപ്പന അഗ്രഹാര ജയിലില്‍ ശങ്കറിനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു ഇയാള്‍.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സൈക്കോ ശങ്കറിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സേലം ജില്ലയിലെ കണ്ണിയാന്‍ പെട്ടി സ്വദേശിയാണ്. ലോറി ഡ്രൈവറായാണ് പ്രവര്‍ത്തിച്ചുവരുന്നതിനിടയിലായിരുന്നു കൊടും ക്രൂരതകള്‍. 2009 ലാണ് ആദ്യമായി ഇയാള്‍ക്കെതിരെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജൂലൈ 3 ന് ബലാത്സംഗത്തിനിടെ 45 കാരിയെ കൊലപ്പെടുത്തി. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ വനിതാ പൊലീസുകാരിയെ വകവരുത്തി. ഒടുവില്‍ ഒക്ടോബറില്‍ ഇയാള്‍ പൊലീസ് പിടിയിലായി. ഇതോടെയാണ് നിരവധി കേസുകള്‍ ചുരുളഴിയുന്നത്.

2009 നും 2011 നും ഇടയ്ക്ക് ഇയാള്‍ ഉള്‍പ്പെട്ട 13 ബലാത്സംഗ-കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷേ 2011 മാര്‍ച്ചില്‍ അതിവിദഗ്ധമായി ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.

തുടര്‍ന്ന് മെയ് 4 നാണ് വീണ്ടും പിടിയിലാകുന്നത്. പക്ഷേ ആ രണ്ട് മാസത്തിനിടെ മാത്രം ആറ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഒരു പുരുഷനെയും കുട്ടിയെയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2013 ഏപ്രിലില്‍ തന്ത്രപരമായി ജയില്‍ചാടി.

പക്ഷേ ഒളിവ് ജീവിതം സെപ്റ്റംബറില്‍ അവസാനിച്ചു. സെപ്റ്റംബര്‍ 6 ന് ബംഗളൂരു പൊലീസ് പിടികൂടി. ഒടുവില്‍ പരപ്പന അഗ്രഹാര ജയിലിലെ തടവുമുറിയില്‍ ഫെബ്രുവരി 27 ന് ആ സൈക്കോ കില്ലര്‍ ആത്മഹത്യ ചെയ്തു.

ഒറ്റയ്ക്ക് നില്‍ക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യം വെയ്ക്കാറ്. ക്രൂരമായി ബലാത്സംഗം ചെയ്തശേഷം അതി നിഷ്ഠൂരമായി വകവരുത്തുന്നതാണ് രീതി.

LEAVE A REPLY

Please enter your comment!
Please enter your name here