വെള്ളപ്പൊക്കത്തില്‍ നിന്ന് നായയെ രക്ഷിച്ച് യുവാക്കള്‍

കൊളംബോ: വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ നായയെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് കുറച്ച് മനുഷ്യര്‍. ശ്രീലങ്കയിലാണ് സംഭവം. മനുഷ്യച്ചങ്ങലപോലെ നിന്ന് ഒരു കൂട്ടം യുവാക്കളാണ് നായയുടെ ജീവന്‍ രക്ഷിച്ചത്.

ആനിമല്‍ പ്ലാനറ്റാണ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ സ്വന്തം ജീവന്‍ പോലും പണയംവെച്ച് നായയെ രക്ഷിക്കാന്‍ കാണിച്ച യുവാക്കളുടെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധിപേര്‍ കമന്റ് ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Dog Saved From Flash Flood

Flash floods would have swept this pup away!

Animal Planetさんの投稿 2018年5月30日(水)

LEAVE A REPLY

Please enter your comment!
Please enter your name here