സ്പാ സെന്ററില്‍ പൊലീസ് റെയ്ഡ്

ഭുവനേശ്വര്‍ :സ്പാ സെന്ററില്‍ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ തായ്‌ലന്റെ സ്വദേശികളായ എട്ടു യുവതികള്‍ പിടിയിലായി. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബാപ്പുജി നഗര്‍ പ്രദേശത്താണ് പൊലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്.

തായ്‌ലന്റെ സ്വദേശികളായ എട്ട് യുവതികള്‍ക്കൊപ്പം 7 യുവാക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സ്പാ സെന്റര്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്നായിരുന്നു പൊലീസിന് കിട്ടിയ രഹസ്യ വിവരം.

തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോട് കൂടിയാണ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറിലും ഭുവനേശ്വറിലെ ഒരു സ്പാ സെന്ററില്‍ വെച്ച് നടത്തിയ റെയ്ഡില്‍ മൂന്ന് തായ് സ്വദേശിനികള്‍ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here