ദിനംപ്രതി ഇന്ധനവില വര്‍ധന

കൊച്ചി : കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോളിന് പൊള്ളുന്ന വില. ഫലപ്രഖ്യാപനത്തിന് പിന്നാലെ ദിനംപ്രതി ഇന്ധനവില കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 31 പൈസയും കൂടി.

അഞ്ചുദിവസം കൊണ്ട് പെട്രോളിന് 88 പൈസയും ഡീസലിന് ഒരു രൂപ 28 പൈസയുമാണ് വര്‍ധിച്ചത്. അഞ്ചുദിവസമായി തുടര്‍ച്ചയായി വില കൂട്ടുകയാണ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 65 പൈസയും ഡീസലിന് 72 രൂപ 77 പൈസയുമാണ്.

കൊച്ചിയില്‍ 78 രൂപ 44 പൈസയും ഡീസലിന് 71 രൂപ64 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 78 രൂപ 69 പൈസയും ഡീസലിന് 71 രൂപ 90 പൈസയുമായി. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളില്‍ അഞ്ചുദിവസത്തിനിടെ ഒരു രൂപ 3 പൈസവരെ പെട്രോള്‍ ലിറ്ററിന് കൂടിയിട്ടുണ്ട്.

ഡീസലിന് ഒരു രൂപ 24 പൈസ വരെയും വര്‍ധിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ വില 75.61 ഉം ഡീസല്‍ 67.08 പൈസയുമാണ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ 19 ദിവസം വില വര്‍ധിപ്പിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുത്തനെ വര്‍ധിപ്പിക്കുകയാണ്.
അതാതുദിവസം രാവിലെ ആറിന് വില പരിഷ്‌കരിക്കുന്ന രീതിയാണ് ഇപ്പോഴുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here