സ്‌കൂള്‍ ബസ് അപകടത്തില്‍ 26 മരണം

കണ്‍ഗ്ര : ഹിമാചലില്‍ സ്‌കൂള്‍ ബസ് 100 അടി താഴ്ചയിലേക്ക് വീണ് 26 കുട്ടികള്‍ കൊല്ലപ്പെട്ടു. കാണ്‍ഗ്ര ജില്ലയിലാണ് നടുക്കുന്ന സംഭവം. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മലയിടുക്കിലേക്ക് ബസ് പതിക്കുകയായിരുന്നു.

ഇനിയും കുട്ടികള്‍ ബസില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ദൗത്യസംഘവും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

വസീര്‍ റാം സിങ് പതാനിയ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here