വിശ്രമമുറിയില്‍ വെച്ച് കുഞ്ഞിന് മുലപ്പാല്‍

അല്‍ബെര്‍ട്ട :കളിയുടെ ഇടവേളയില്‍ കിട്ടിയ സമയത്തില്‍ തന്റെ പിഞ്ചോമനയ്ക്ക് മുലപ്പാല്‍ നല്‍കുന്ന ഹോക്കി താരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു, കാനഡയിലെ അല്‍ബെര്‍ട്ടയിലുള്ള സൈറ എന്ന യുവതിയാണ് വിശ്രമ മുറിയില്‍ വെച്ച് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ കാട്ടിയ മനസ്സിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

യുവതി തന്നെയാണ് മുലപ്പാലിന്റെ ആവശ്യകതയെകുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന ഒരു സന്നദ്ധ സംഘടനയെ സഹായിക്കാനായി ഈ ചിത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും. മാര്‍ച്ച് 29 നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഒരു നല്ല വനിതാ ഹോക്കി താരമായ സൈറ പ്രൈമറി സ്‌കൂള്‍ അധ്യാപിക കൂടിയാണ്. കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സൈറ തിരിച്ച് കളത്തിലിറങ്ങി.

എന്നാല്‍ ഇടവേളയില്‍ വിശ്രമ മുറിയില്‍ എത്തിയപ്പോള്‍ കുഞ്ഞ് വിശന്ന് കരയുന്നത് കണ്ടു. പക്ഷെ യുവതി ‘ബ്രീസ്റ്റ് പമ്പ്’ വീട്ടില്‍ മറന്നു വെച്ചിരിക്കുന്ന എന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് വിശപ്പ് സഹിക്കവയ്യാതെ നിര്‍ത്താതെ കരഞ്ഞപ്പോള്‍ സൈറ പിന്നെ ഒന്നും നോക്കിയില്ല.

തന്റെ ജേഴ്‌സിയൂരി എല്ലാവര്‍ക്കും മുമ്പില്‍ വെച്ച് തന്നെ കുഞ്ഞിന് പാല് കൊടുത്തു. ചിത്രം സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. നിരവധി പേരാണ് സൈറയുടെ മാതൃത്വം നിറഞ്ഞ മനസ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇതുപോലെ തന്നെ ചിത്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരും കുറവല്ല.

എന്നാല്‍ താന്‍ ഒരു അമ്മയെന്ന നിലയില്‍ ഏറെ ബഹുമാനിക്കുന്ന ഒരു ചിത്രമാണിതെന്നും എന്തിനാണ് ചിലര്‍ ഇതിനെ മോശം രീതിയില്‍ നോക്കിക്കാണുന്നതെന്നുമായിരുന്നു യുവതിയുടെ വിമര്‍ശകരോടുള്ള മറുചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here