രണ്ട് വര്‍ഷത്തിനിടെ പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം

ഹൈദരാബാദ്: ക്ഷീണിതനായി എത്തിയ പതിനാലുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തി കുട്ടിക്ക് അനീമിയ ആണെന്ന്. രണ്ട് വര്‍ഷം കൊണ്ട് ഹൈദരാബാദിലെ ഹല്‍ദ്‌വാനി സ്വദേശിയായ കുട്ടിക്ക് 22 ലിറ്ററോളം രക്തത്തിന്റെ കുറവുണ്ടായെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് അനീമിയക്കുള്ള ചികിത്സ നല്‍കി. എന്നാല്‍ ഇത് കൊണ്ട് കുട്ടിക്ക് യാതൊരു കുറവുമുണ്ടായില്ല. രക്തക്കുറവുള്ള കുട്ടിക്ക് അമ്പത് യൂണിറ്റ് രക്തം ഇതിനോടകം നല്‍കുകയും ചെയ്തു. അവസാനം ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള ക്യാപ്‌സൂള്‍ എന്‍ഡോസ്‌കോപ്പി പരിശോധനയ്ക്ക് കുട്ടിയെ വിധേയനാക്കി. സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിദഗ്ധ പരിശോധന നടത്തിയത്. ചെറുകുടലിന്റെ ആദ്യഭാഗങ്ങളില്‍ വ്യത്യാസമൊന്നും കണ്ടില്ല. എന്നാല്‍ രണ്ടാമത്തെ ഭാഗം പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ഈ ഭാഗത്ത് നിറയെ കൊക്കപ്പുഴുക്കളായിരുന്നു. നൃത്തം ചെയ്യുന്ന പോലെയായിരുന്നു ഇവയെ അവിടെ കാണപ്പെട്ടത്. ചെറുകുടലിലെ കൊക്കപ്പുഴുക്കളുടെ സാന്നിധ്യം മൂലമാണ് രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ പതിനാലുകാരന് 22 ലിറ്ററോളം രക്തം നഷ്ടമായതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി.

LEAVE A REPLY

Please enter your comment!
Please enter your name here