ട്രംപിന്റെ സഹായി ഹോപ് പടിയിറങ്ങി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘനാളായുള്ള സഹായി ഹോപ് ഹിക്ക്‌സ് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറകക്ടര്‍ പദവി രാജിവച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യന്‍ ഇപെടലുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് രാജി.

ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ഹോപിനെ കഴിഞ്ഞദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഹോപ്പിന്റെ രാജി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ 29 കാരിയുടെ പ്രതികരണവും പുറത്തുവന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള കൃതജ്ഞത രേഖപ്പെടുത്താന്‍ തനിക്ക് വാക്കുകളില്ല. രാജ്യത്തെ മികച്ച രീതിയില്‍ നയിക്കുന്നതില്‍ ട്രംപിനും അദ്ദേഹത്തിന്റെ ഭരണത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നുമായിരുന്നു ഹോപിന്റെ വാക്കുകള്‍.

തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ് സെക്രട്ടറിയായിരുന്നു ഹിക്ക്‌സ്. മുന്‍പ് മോഡലായിരുന്ന ഹോപ് നേരത്തേ ട്രംപ് ഓര്‍ഗനൈസേഷനിലും പ്രവര്‍ത്തിച്ചിരുന്നു. അതായത് ദീര്‍ഘകാലമായി ഹിക്ക്‌സ് ട്രംപിനോടൊപ്പം സഹായിയായുണ്ട്.

ഹോപ് അങ്ങേയറ്റം മികച്ച പ്രകടനമാണ് കഴിഞ്ഞ 3 വര്‍ഷമായി കാഴ്ച വെച്ചതെന്ന് ട്രംപ് പ്രതികരിച്ചു. ഹോപിന്റെ വേര്‍പിരിയല്‍ കനത്ത നഷ്ടമാണെന്നും ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പരിചയമൊന്നുമില്ലാതെയാണ് ഹോപ് ട്രംപിന്റെ പ്രചരണങ്ങളില്‍ പങ്കാളിയായത്. എന്നാല്‍ ഏറ്റവും വേഗം ട്രംപിന്റെ വിശ്വസ്തയാകാന്‍ ഈ യുവസുന്ദരിക്ക് സാദ്ധിച്ചു.

വൈറ്റ് ഹൗസില്‍ ട്രംപിന്റെ പ്രസ് സെക്രട്ടറിയായാണ് ആദ്യം പ്രവര്‍ത്തിച്ചത്. പിന്നീട് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി നിയമിതയായി. ഒടുവില്‍ പാതിവഴിയില്‍ പടിയിറക്കവും.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here