കൂട്ടുകാരിയെ ബസിനടിയിലേക്ക് തള്ളിയിട്ടു

ലണ്ടന്‍: റോഡ് സൈഡിലൂടെ നടക്കുകയായിരുന്ന യുവതിയെ സുഹൃത്ത് ബസിനടിയിലേക്ക് തള്ളിയിട്ടു. തലനാരിഴ വ്യത്യാസത്തില്‍ യുവതി രക്ഷപ്പെട്ടു. പോളണ്ടിലെ തെരുവിലാണ് സംഭവം. സുഹൃത്തിനെ തള്ളിയിട്ട യുവതിയെ പൊലീസ് ചോദ്യം ചെയ്തു.

കാരണം കേട്ട് പൊലീസ് ശരിക്കും ഞെട്ടി. വെറുതെ ഒരു രസത്തിനാണ് താനങ്ങനെ ചെയ്തതെന്നാണ് യുവതി മൊഴി നല്‍കിയത്. ഏറെനാളായി അടുപ്പമുള്ളവരാണ് ഇരുവരും. വര്‍ത്തമാനം പറഞ്ഞ് നടന്ന് പോകുന്നതിനിടയിലാണ് സുഹൃത്തിനെ യുവതി ബസിനടിയിലേക്ക് തള്ളിയിട്ടത്.

പൊടുന്നനെ യുവതി ബസിന്റെ ബാക്ക് ടയറിനടുത്തേക്ക് വീണു. ഡ്രൈവറുടെ കൃത്യമായ ഇടപെടലിനാലാണ് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. പേടിച്ചുവിറച്ച അവര്‍ റോഡില്‍ നിന്ന് ഒരുവിധത്തിലാണ് എഴുന്നേറ്റത്. അപ്പോഴേക്കും പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു.

കൂട്ടുകാരിക്ക് അപകടം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും വെറുതേ ഒരു രസത്തിന് ചെയ്തുനോക്കിയതാണെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പൊലീസ് യുവതിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്തിട്ടില്ല. യുവതിക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

അതേസമയം തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് കൂട്ടുകാരിയും പറയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here