മുലയൂട്ടല്‍ ചിത്രത്തിന്‍മേല്‍ രൂക്ഷമായ ചര്‍ച്ച

കോഴിക്കോട് : വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള ഗൃഹലക്ഷ്മി മുലയൂട്ടുന്ന മുഖചിത്രവുമായി പുറത്തിറങ്ങിയതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വാദപ്രതിവാദം. ‘ കേരളത്തോട് അമ്മമാര്‍, തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെയായിരുന്നു ഗൃഹലക്ഷ്മിയെത്തിയത്.

ഇതിനെതിരെയാണ് രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മോഡലും അഭിനേത്രിയുമായ ജിലു ജോസഫ് ഒരു കുഞ്ഞിനെ മുലയൂട്ടുന്നതാണ് മുഖചിത്രം. എന്നാല്‍ ജിലു ജോസഫിനെ ഉപയോഗിച്ച് മാതൃഭൂമി നടപ്പാക്കുന്ന കച്ചവട തന്ത്രമാണിതെന്നാണ് പ്രധാന വിമര്‍ശനം.

കൂടാതെ വിവാഹിതയല്ലാത്ത യുവതി തന്റേതല്ലാത്ത കുഞ്ഞിനെ പാലൂട്ടുന്ന ചിത്രം പ്രചരിപ്പിച്ച് ഏത് രീതിയിലാണ് മാതൃത്വത്തെയും മുലയൂട്ടലിനെയും ഉദ്‌ഘോഷിക്കാനാവുകയെന്നും ചോദ്യങ്ങളുയരുന്നു.

അതേസമയം ഗൃഹലക്ഷ്മിയുടെ ചുവടുവെപ്പ് ശ്രദ്ധേയമാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്. തികച്ചും പുരോഗനപരമായ നടപടിയായി ഇതിനെ വിലയിരുത്തുകയാണ് ഈ പക്ഷം.

മാറ്റത്തിലേക്കുള്ള ചുവടുവെപ്പായും ആളുകള്‍ വിലയിരുത്തുന്നു. അതേസമയം സിന്ദൂരം ചാര്‍ത്തിയ വെളുത്ത സ്ത്രീയെ അവതരിപ്പിക്കുന്നത് സവര്‍ണ്ണമനോഭാവത്തിന്റെ തെളിവായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

പുരുഷന്‍മാരെ മുഴുവന്‍ കാമഭ്രാന്തന്‍മാരാക്കുന്ന നടപടി മ്ലേഛമാണെന്ന് ആരോപിച്ചവരും കുറവല്ല. ഗൃഹലക്ഷ്മിയെ കളിയാക്കി നിരവധി ട്രോളുകളും പുറത്തുവന്നു.

ഇന്ന് രാവിലെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ കണ്ടപ്പോൾ ഒരാവേശത്തിന്റെ പുറത്തു നല്ല ക്യാമ്പയ്‌ൻ ആണല്ലോ എന്ന് ചിന്തിക്കുകയും …..

RJ Swathiさんの投稿 2018年2月28日(水)

പ്രശസ്തയാവാൻ കാട്ടിക്കൂട്ടുന്ന ഓരോ തത്ര പ്പാടുകൾ… ഈ ഉദ്യമത്തിന് കുറെ അഭിനന്ദനങൾ എഴുതി കണ്ടു… പച്ച മലയാളത്തിൽ പറഞ്ഞാൽ…

Riya Selesさんの投稿 2018年2月27日(火)

നോക്കു നോക്കു… തുറിച്ചു നോക്കൂ…. നോക്കിയിട്ടു പോയാൽ മതീ…. ഹല്ല പിന്നെ… ഹും

Diana Mendez Francis Mendezさんの投稿 2018年2月28日(水)

കാണുന്നവന്റെ കാഴ്ചയിലാളുന്ന 'അശ്ലീല'മില്ല, ആരുമാരും തുറിച്ചുനോക്കുന്നില്ല,,,ഞരമ്പുകള്‍ ത്രസിക്കുന്നില്ല…അമ്മിഞ്ഞ ചുരത്തുമ്പോള്‍ അമ്മയുടെ മുഖത്തെ നിര്‍വൃതിയില്ല….അടിവയറ്റിലെ ആന്തല്‍ നീരു മാത്രം…

Shybin Shahanaさんの投稿 2018年2月28日(水)

LEAVE A REPLY

Please enter your comment!
Please enter your name here