മിഠായി ചതിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

ബുഡപെസ്റ്റ്: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹംഗറിയിലെ ബുഡപെസ്റ്റില്‍ അടിയന്തിരമായി നിലത്തിറക്കി. സംഭവത്തിന് കാരണമായത് ഒരു മിഠായി. യാത്രയ്ക്കിടെ 78കാരിയ്ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു.

വിമാനത്തിലെ യാത്രക്കാരാനായ ഡോക്ടര്‍ അനുപം ഗോയലും ഭാര്യ ഡോക്ടര്‍ മിഷയും പ്രാഥമിക ചികിത്സ നല്‍കിയതിനാല്‍ സ്ത്രീയുടെ ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍ ലണ്ടന്‍ വരെ യാത്ര ചെയ്യാന്‍ അവര്‍ക്ക് ആകുമായിരുന്നില്ലെന്ന് വ്യക്തമായതോടെയാണ് പൈലറ്റ് വിമാനം പാതിവഴിയില്‍ ഇറക്കിയത്.

ബുഡപെസ്റ്റില്‍ തയ്യാറാക്കിയ വൈദ്യശുശ്രൂഷയില്‍ വൃദ്ധയുടെ ശ്വാസനാളത്തില്‍ മിഠായി കുടുങ്ങിയതാണ് അപകടകാരണമെന്ന് വ്യക്തമായി. അതേസമയം ശ്വാസം ലഭിക്കാതെ ഇവരെ പരിശോധിക്കുമ്പോള്‍ എന്താണ് കാരണമെന്ന് വ്യക്തമായിരുന്നില്ലെന്ന് വൃദ്ധയുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ അനുപം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here