ബിജെപി നേതാവിന്റെ വിവാദ പ്രസംഗം

ജയ്പൂര്‍ :ലോ വെയ്‌സ്റ്റ് ജീന്‍സുമിട്ട് ആണ്‍കുട്ടികള്‍ എങ്ങനെ തങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് ചോദിച്ച് ബിജെപി വനിതാ നേതാവ്. രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ്മയാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിവാദമായ പ്രസ്താവനകളോടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ബിജെപി വനിതാ മഹിളാ മോര്‍ച്ചയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷയായിരുന്നു സുമന്‍ ശര്‍മ്മ. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രസംഗിക്കവെയാണ് സുമന്‍ വിവാദ പ്രസ്താവനകള്‍ നടത്തിയത്.

പണ്ട് കാലത്ത് വിരിഞ്ഞ നെഞ്ചില്‍ നിറയെ കട്ടിരോമങ്ങളുള്ള ആണുങ്ങളെയായിരുന്നു പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം, പക്ഷെ ഇന്നത്തെ കാലത്ത് അത്തരത്തിലുള്ള ആണ്‍കുട്ടികളെ കാണാനില്ല, എപ്പോള്‍ വേണമെങ്കിലും ഊര്‍ന്ന് പോകുന്ന തരത്തിലുള്ള ജീന്‍സ് ധരിച്ചാണ് ആണ്‍കുട്ടികളെ ഇപ്പോള്‍ കാണാറുള്ളത്.

സ്വന്തം ജീന്‍സ് പോലും നേരാം വണ്ണം കൈകാര്യം ചെയ്യാന്‍ പറ്റാത്ത ആണ്‍കുട്ടികള്‍ എങ്ങനെയാണ് സ്വന്തം സഹോദരിമാരെ സംരക്ഷിക്കുക എന്നായിരുന്നു സുമന്‍ ഉയര്‍ത്തിയ ചോദ്യം. അതുകൊണ്ട് തന്നെ വിരിഞ്ഞ നെഞ്ചുള്ള യുവാക്കളെ സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ പെണ്‍കുട്ടികള്‍ക്ക് നേരെയും സുമന്‍ ഉപദേശ വാക്കുകള്‍ ചൊരിഞ്ഞു. പെണ്‍കുട്ടികള്‍ ഒരിക്കലും തങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി കുടുംബത്തെ മറന്ന് കെട്ടഴിഞ്ഞ ജീവിതം മുന്നോട്ട് കൊണ്ടു പോവരുതെന്നും പുരുഷനെ കടത്തിവെട്ടി കൊണ്ട് സത്രീകള്‍ക്ക് മുന്നോട്ട് പോവാനാവില്ലെന്നും ഇരുവരും സമാന്തരമായി നീങ്ങേണ്ടവരാണെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here