യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി

ബെയ്ജിങ്: കനത്ത വെള്ളപ്പൊക്കത്തില്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട കാറില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ചൈനയിലെ ചോംക്വിംഗ് സിറ്റിയില്‍ ആണ് സംഭവം. കനത്ത വെള്ളപ്പൊക്കത്തില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവതി ജീവന്‍ നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു. യുവതിയുടെ എസ് യു വി കാര്‍ പകുതിയോളം നദിയില്‍ മുങ്ങിയിരുന്നു.

കയര്‍ കെട്ടി അതിസാഹസികമയാണ് യുവതിയെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. അതേസമയം എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ ന​ദി​യി​ൽ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​യു​വ​തി​ക്കു മ​റ്റ് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here