പെണ്‍കുട്ടി ആശ്ലേഷിച്ച നടപടി അനിസ്ലാമികമെന്ന് ഇമാം

മൊറാദാബാദ് : ഈദ് ദിനത്തില്‍ നൂറോളം ആണ്‍കുട്ടികളെ ആശ്ലേഷിച്ച പെണ്‍കുട്ടിയുടെ നടപടി അനിസ്ലാമികമെന്ന് യുപി ഇമാം. ഒരു പെണ്‍കുട്ടി ഷോപ്പിങ് മാളിന് മുന്‍പില്‍ വെച്ച് നിരവധി പേരെ ആശ്ലേഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഇമാം മൗലാന മുഫ്തി മുഹമ്മദ് അഷ്‌റാഫിയുടെ പ്രതികരണം.

അപരിചിതരായ പുരുഷന്‍മാരെ തൊടാനോ കെട്ടിപ്പിടിക്കാനോ പാടില്ല. ആഘോഷപരിപാടിക്കിടയിലാണോ അല്ലയോ ഇതെന്നത് ഈ നിയമത്തില്‍ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയെ നേരില്‍ കണ്ട് സംസാരിച്ചു.

അവള്‍ തനിക്ക് മകളെപ്പോലെയാണ്. അന്യ പുരുഷന്‍മാരെ ആശ്ലേഷിക്കരുതെന്ന് അവളെ ഉപദേശിച്ചതായും ഇമാം വ്യക്തമാക്കി. പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച പുരുഷന്‍മാരും ശരീയത്ത് നിയമങ്ങള്‍ ലംഘിക്കുകയാണ് ചെയ്തത്.

വീഡിയോ വൈറലായതോടെ സംഭവം വിവാദമായിരുന്നു. പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. ഇതോടെ, ദുരുദ്ദേശപരമായോ പ്രശസ്തിക്കോ വേണ്ടിയല്ല അത്തരത്തില്‍ ചെയ്തതെന്ന് പെണ്‍കുട്ടി വിശദീകരിച്ചു.

സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായി യുവതി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇമാം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here