മനുഷ്യ മുഖമുള്ള പട്ടി

കാലിഫോര്‍ണിയ :മനുഷ്യന്റെ മുഖമുള്ള പട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ മസ്സാച്ചൂസെറ്റ്‌സിലെ 27 വയസ്സുകാരിയായ മിഷൈലിന്റെ ഉടമസ്ഥതയിലുള്ളതാണ് ‘ഷിപു’ വിഭാഗത്തില്‍പ്പെട്ട ഈ പട്ടി.

അടുത്തിടെ സമൂഹ മാധ്യമമായ ‘റെഡ്ഡിറ്റില്‍’ യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലൂടെയാണ് മനുഷ്യ മുഖമുള്ള ഈ പട്ടി ലോക ശ്രദ്ധ നേടുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ കുഞ്ഞന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പ്രധാനമായും മനുഷ്യന്റേതിന് സമാനമായ കണ്ണുകളാണ് ഈ പട്ടിയെ വ്യത്യസ്ഥനാക്കുന്നത്. കണ്ണുകള്‍ക്ക് മനുഷ്യരുടേതുമായി ഇത്രയും സാമ്യതയുള്ള പട്ടിയെ ഇതാദ്യമായാണ് കാണുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പട്ടിയുടെ പുഞ്ചിരിയും ഏറെ ആകര്‍ഷണമുള്ളതാണ്.

ഹോളിവുഡിലെ വിവിധ സെലിബ്രേറ്റികളുമായി ഈ പട്ടിയുടെ ഫോട്ടോ ചേര്‍ത്ത് വെച്ചു കൊണ്ടുള്ള ട്രോളുകളും അമേരിക്കയില്‍ സജീവമാണ്. എന്നാല്‍ ഇത് യുവതി ഫോട്ടോഷോപ്പ് ചെയ്തതാണെന്ന സംശയം പങ്ക് വെക്കുന്നവരുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ഏപ്രീലിലാണ് തനിക്ക് ഈ പട്ടിയെ ലഭിച്ചതെന്നും ചിത്രം ഒരു തരത്തിലും ഫോട്ടോ ഷോപ്പ് ചെയ്തതല്ലെന്നും യുവതി വ്യക്തമാക്കുന്നു. താന്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അല്ലെന്നും ഒരു പക്ഷെ പട്ടിയുടെ ക്യാമറയിലേക്കുള്ള നോട്ടവും ആ സമയം ലഭിച്ച പ്രകാശത്തിന്റെ സവിശേഷതകളുമാകാം മനുഷ്യന്റെ മുഖവുമായി സാമ്യത തോന്നുന്നതിന് പിന്നിലെന്നാണ് മിഷൈല്‍ അഭിപ്രായപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here