കാലിഫോര്‍ണിയ :ബഹിരാകാശത്തേക്ക് വിക്ഷേപിച്ച മനുഷ്യ നിര്‍മ്മിത നക്ഷത്രം ദ്രവിച്ച് 24 മണിക്കൂറിനുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജനുവരി 21 നാണ് ന്യൂസിലാന്റിലെ റോക്കറ്റ് ലാബിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത മാനുഷിക നക്ഷത്രം ബഹിരാകാശത്തേക്ക് നിക്ഷേപിച്ചത്. കാലിഫോര്‍ണിയയിലെ സ്പേസ് സെന്ററില്‍ നിന്നും ഭൂമിയുടെ ഭ്രമണ പഥത്തിലേക്കായിരുന്നു വിക്ഷേപണം.
ഒമ്പത് മാസക്കാലം ഇത് ഭൂമിയിടെ ഭ്രമണപഥത്തിലുണ്ടാകുമെന്നായിരുന്നു ശാസത്രജ്ഞന്‍മാരുടെ അവകാശ വാദം. ഓരോ 90 മിനുട്ടിലും ഈ നക്ഷത്രം ഭൂമിയെ വലം വെയ്ക്കും. പ്രകാശത്തിനെക്കാള്‍ 27 മടങ്ങ് വേഗതയിലായിരുന്നു ഇതിന്റെ സഞ്ചാരം. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ ഭാഗീകമായും ദ്രവിച്ച് ഇവ ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ന്യൂസിലാന്റെ് റോക്കറ്റ് ലാബിലെ ശാസ്ത്രജ്ഞന്മാര് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ വാര്‍ത്ത പുറത്ത് വിട്ടത്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച 65 പ്രതിംബിബ പാനലുകള്‍ ഒരു ഡിസ്കോ ബോളിന്റെ തരത്തില്‍ ചേര്‍ത്ത് വെച്ചാണ് മാനുഷിക നക്ഷത്രം രൂപ കല്‍പ്പന ചെയ്തിരുന്നത്. 3 അടി നീളമുള്ള ഇതിന് 23 പൗണ്ട് ഭാരവും വിക്ഷേപണ സമയത്തുണ്ടായിരുന്നു.
എന്നാല്‍ ഭാഗീകമായി ദ്രവിച്ചാണ് നക്ഷത്രം ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്, അതുകൊണ്ട് തന്നെ അരും പരിഭ്രമിക്കേണ്ടതില്ലെന്നും അവശിഷ്ടങ്ങള്‍ ജീവഹാനിക്ക് ഇട വരുത്തുന്നതല്ലെന്നും ശാസ്ത്രജ്ഞന്മാര് ഉറപ്പ് നല്കുന്നു. പ്രത്യേകിച്ച് ഒരു ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സാറ്റ്ലൈറ്റ് ആയിരുന്നില്ല മറിച്ച് മാനവികതയുടെ ഐക്യത്തെക്കുറിച്ച് ബോധവാന്മാരാക്കുക മാത്രമായിരുന്നു ഈ മാനുഷിക നക്ഷത്രത്തിന്റെ ഉദ്ദ്യേശ്യമെന്നും ശാസ്ത്രജ്ഞന്മാര് പറയുന്നു.
അതുകൊണ്ട് തന്നെ വീണ്ടും ഇത്തരമൊരു നക്ഷത്രം വിക്ഷേപണം നടത്തുന്നതിനുള്ള പദ്ധതികള്‍ ഇല്ലെന്നും റോക്കറ്റ് ലാബ് അധികൃതര്‍ വ്യക്തമാക്കി.