ഭാര്യയെ ബോംബ് വെച്ച് കൊലപ്പെടുത്തി

അരേക്വിപ: ഭാര്യയുടെ ലൈംഗികാവയവത്തില്‍ ബോംബ് വെച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. പെറുവിലെ അരേക്വിപയിലാണ് സംഭവം. എന്നാല്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്നും താന്‍ കുടിച്ച് ലക്കുകെട്ടിരുന്നുവെന്നും ഭര്‍ത്താവ് റൂബന്‍ വലേര കൊര്‍ണേജോ പൊലീസിനോട് പറഞ്ഞു.

ഇരുവരും നന്നായി മദ്യപിച്ചിരുന്നു. അമിത ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി സെക്‌സ് ടോയ്‌സ് ഉപയോഗിച്ചപ്പോഴാണ് സംഭവം നടന്നതെന്നുമാണ് ഇയാളുടെ വിശദീകരണം.

മോര്‍ട്ടാര്‍ ബോംബ് പൊട്ടിയാണ് ഇയാളുടെ ഭാര്യ യൂബിറ്റ്‌സ ലെറേന മരിച്ചത്. എന്തായാലും സംഭവത്തില്‍ പൊലീസ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി കൈയില്‍ കിട്ടിയ വസ്തു എടുത്തുവെച്ച് സെക്‌സ് ചെയ്യുകയായിരുന്നു.

എന്നാല്‍ പിന്നീട് താന്‍ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോഴാണ് ഭാര്യ മരിച്ച വിവരം അറിയുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വീട് പരിശോധിച്ച പൊലീസിന് പല തരത്തിലുള്ള സെക്‌സ് ടോയ്‌സ് അടങ്ങിയ ബാഗ് കിട്ടി.

ഇതിന്റെ കൂട്ടത്തില്‍ ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ചെറിയ പീരങ്കിയിലുപയോഗിക്കുന്ന തരം ഷെല്ലാണ് കണ്ടെത്തിയത്. 15.7 ഇഞ്ച് നീളവും 2.3 ഇഞ്ച് വീതിയുമുള്ള ഷെല്‍ നിര്‍വീര്യമാക്കിയതാണെന്നാകാം കോര്‍ണോജോ കരുതിയതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, ഇതബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം കോര്‍ണോജോ തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യൂബിറ്റ്‌സ ലെറേനയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ തനിക്ക് നീതി കിട്ടാനായി അവസാനം വരെ പോരാടുമെന്ന് കോര്‍ണോജോ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here