ഭാര്യയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

ബുലന്ദേശ്വര്‍:പൊതു സ്ഥലത്ത് വെച്ച് യുവതിയുടെ കൈകള്‍ രണ്ടും കെട്ടിയിട്ടതിന് ശേഷം വയറ്റില്‍ വടി കൊണ്ട് മാരകമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മാര്‍ച്ച് 10 ാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഭാര്യയുടെ സ്വഭാവ ശുദ്ധിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഇത്തരത്തില്‍ യുവതിയെ മര്‍ദ്ദിക്കാന്‍ ഒരുങ്ങിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട് വീട്ടിറങ്ങിയ യുവതി ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയത്. ഇതിനെ തുടര്‍ന്ന് നാട്ടുകൂട്ടം കൂടി യുവതിക്ക് ശിക്ഷ നടപ്പാക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ കൈകളാല്‍ യുവതിക്ക് മാരകമായി മര്‍ദ്ദനമേല്‍ക്കുമ്പോഴും ചുറ്റും കൂടി നിന്ന പ്രദേശവാസികളാരും തന്നെ പ്രതികരിക്കാന്‍ തയ്യാറായാകാത്തതും വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളുമടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here