ഭാര്യക്കെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി നവവരന്‍ കോടതിയില്‍ ; മാസങ്ങളായി പീഡിപ്പിക്കുന്നതായി യുവാവ്

വിജയവാഡ  :ഭാര്യക്കെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി നവവരന്‍ കോടതിയില്‍. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ ഗോഗു രാം കുമാര്‍ ആണ് തന്റെ ഭാര്യക്കെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി കോടതിയെ സമീപിച്ചത്.കഴിഞ്ഞ ആഗസ്തിലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ യുവതി ഇതിന് മുന്‍പ് മറ്റൊരു വിവാഹം കഴിച്ചതും പിന്നീട് വേര്‍പിരിഞ്ഞതുമായ കാര്യം തന്നെ അറിയിച്ചില്ലെന്നാണ് രാംകുമാറിന്റെ പ്രധാന ആരോപണം. കൂടാതെ കഴിഞ്ഞ നാല് മാസങ്ങളായി പത്ത് ലക്ഷം രുപ നല്‍കുവാന്‍ യുവതി നിരന്തരം അവശ്യപ്പെട്ടിരുന്നതായും അല്ലാത്ത പക്ഷം ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവാവ് ആരോപിക്കുന്നു.നിസ്സാര കാര്യത്തിന് പോലും തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, സത്രീധനം പോലും വാങ്ങാതെയാണ് യുവതിയെ വിവാഹം കഴിച്ചത്. വിവാഹ ആവശ്യങ്ങള്‍ക്ക് ചിലവായ 3 ലക്ഷം രൂപ തിരിച്ച് വേണമെന്നാണ് യുവാവിന്റെ ആവശ്യം. കേസ് ഫെബ്രവരി 21 ന് വിജയവാഡ കോടതി പരിഗണിക്കും. രാംകുമാറിനൊപ്പം യുവാവിന്റെ മാതാപിതാക്കളും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here