ഭാര്യ പണം തട്ടിയെടുത്തതായി പ്രവാസി മലയാളി

വെഞ്ഞാറമൂട് :രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ വരുന്ന ഭര്‍ത്താവിന്റെ ചെക്കില്‍ വ്യാജ ഒപ്പിട്ട് യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ശ്രീനിയാണ് ഭാര്യ വാമനപുരം സ്വദേശി കവിതയ്‌ക്കെതിരെ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ 20 വര്‍ഷമായി ഗള്‍ഫില്‍ ജോലി നോക്കുന്ന ശ്രീനി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നാട്ടിലെത്താറുള്ളത്. അടുത്തിടെ ദമ്പതികളുടെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 49 പവന്‍ സ്വര്‍ണ്ണാഭരണങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഭര്‍ത്താവില്‍ ചില സംശയങ്ങള്‍ ജനിപ്പിച്ചത്.

തുടര്‍ന്ന് ബാങ്കില്‍ ചെന്ന് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പിന്‍വലിച്ചതായി ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. 2017 ജനുവരി മൂന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള കാലയളവില്‍ എസ്ബിഐയുടെ വെഞ്ഞാറമൂട് ബ്രാഞ്ചില്‍ നിന്നും നാല് ലക്ഷത്തി മുപ്പത്ത് ഏഴായിരം രൂപ ഭാര്യ തട്ടിയെടുത്തു എന്നാണ് ശ്രീനി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

സംഭവത്തില്‍ ബ്രാഞ്ച് മാനേജറുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന്് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എസ്‌ഐ ശ്യാം, എഎസ്‌ഐ രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വ്യാജ ഒപ്പിന്റെ സാധുത പരിശോധിക്കാന്‍ ബാങ്കിങ് എഫ് എസ് സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷമെ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരികയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here