ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

ബംഗലൂരു :ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗലൂരുവിലെ വിദ്വാന്‍പുര സ്വദേശി മഞ്ജു നാഥിനെതിരെയാണ് ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പാണ് ഇയാളുടെ വിവാഹം നടന്നത്. വിവാഹം നടന്ന് മൂന്ന് മാസങ്ങള്‍ക്കകം ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ആരംഭിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഭര്‍ത്താവ് തന്നെ പല വിധത്തിലുള്ള നഗ്ന വീഡിയോകള്‍ കാണിച്ചിരുന്നു. പ്രകൃതി വിരുദ്ധ ശാരീരിക ബന്ധങ്ങള്‍ അടങ്ങിയ ദൃശ്യങ്ങളായിരുന്നു ഇവയില്‍ ഏറെയും.

ഇതിനെതിരെ യുവതി പ്രതികരിച്ചപ്പോള്‍ ഇദ്ദേഹം മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ഇതിനിടയില്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി ക്യാമറയില്‍ പകര്‍ത്തി. മഞ്ജു നാഥിന്റെ അമ്മയും സഹോദരനും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു.

ബംഗലൂരു നഗരത്തില്‍ യുവതിയുടെ പിതാവിന്റെ പക്കലുള്ള കെട്ടിടം തന്റെ പേരില്‍ എഴുതി നല്‍കണമെന്നായിരുന്നു മഞ്ജു നാഥിന്റെ ആവശ്യം. അല്ലാത്ത പക്ഷം ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇതിനിടയില്‍ ഭര്‍ത്താവിന്റെ പിതാവിനൊപ്പവും കിടക്ക പങ്കിടണമെന്ന് മഞ്ജുനാഥ് നിര്‍ദ്ദേശിച്ചതോടെ സഹികെട്ട് യുവതി ഈ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here