ഭാര്യയെ വധിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

തൃശൂര്‍ : ജില്ലയെ നടുക്കി ക്രൂരമായ കൊലപാതകവും ആത്മഹത്യയും. കടുങ്ങച്ചിറയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവല്‍,ഭാര്യ മേഴ്‌സി എന്നിവരാണ് മരിച്ചത്.

ഇമ്മാനുവല്‍ 65 കാരനും മേഴ്‌സി 62 കാരിയുമാണ്. വീട്ടിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇവര്‍ രണ്ട് വര്‍ഷമായി കാട്ടുങ്ങച്ചിറയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

അടുത്തമാസം അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്ക് പോകാനിരിക്കെയാണ് സംഭവം. ഷിനിത, ഷാനിത, ഷിബിത, ഷിജിത എന്നിവരാണ് മക്കള്‍. ഇമ്മാനുവല്‍ ആന്ധ്രാപൊലീസ് ജീവനക്കാരനായിരുന്നു. മേഴ്‌സി റിട്ടയേര്‍ഡ് അധ്യാപികയും.

LEAVE A REPLY

Please enter your comment!
Please enter your name here