വനിത കോണ്‍സ്റ്റബിളിന് നേരെ ആസിഡ് ആക്രമണം

മുസാഫര്‍നഗര്‍: പെണ്‍കുഞ്ഞിനെ പ്രസവിച്ച വനിത കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിന് നേരെയാണ് ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്.

മുസര്‍ഫര്‍ നഗറിലാണ് സംഭവം. പൊള്ളലേറ്റ ഉത്തര്‍പ്രദേശ് സ്വദേശിനി കോമളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് കപില്‍ കുമാറിനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഛന്ദൗരയിലാണു സംഭവം.

2013ല്‍ വിവാഹം ചെയ്തതു മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ കപില്‍ കോമളിനെ ദ്രോഹിച്ചു വരികയായിരുന്നു. അതിനിടെ 2016ല്‍ പെണ്‍കുട്ടി ജനിച്ചു. വീട്ടുകാരും കപിലിനൊപ്പം ദ്രോഹം തുടങ്ങിയതോടെ കോമള്‍ സ്വന്തം വീട്ടിലേക്കു താമസം മാറി. അതിനിടെ ഡല്‍ഹിയിലേക്കു സ്ഥലംമാറ്റവും ലഭിച്ചു. കപിലും അവിടെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ദിവസം ഛന്ദൗരയിലെ വീട്ടിലെത്തിയ കോമളിനെ കാണാന്‍ കപില്‍ വരികയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായതോടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് എടുത്ത് കോമളിനു നേരെ എറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here