ഹാര്‍ട്ട് അറ്റാക്ക് രോഗിക്ക് തുണ പൊലീസുകാര്‍

ഹൈദരാബാദ് :ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹാര്‍ട്ട് അറ്റാക്ക് വന്ന വ്യക്തിയെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷിച്ചു. ഹൈദരാബാദിലാണ് രണ്ട് ട്രാഫിക് പൊലീസുകാരുടെ ചുറുചുറുക്കും മനസാന്നിദ്ധ്യവും ഒരു മദ്ധ്യവയസ്‌കന്റെ ജീവന്‍ രക്ഷിച്ചത്.

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍മാരായ ചന്ദന്‍ സിങ്ങും ഇനിയത്തുള്ള ഖാനുമാണ് ഒരു മദ്ധ്യവയസ്‌കന്റെ ജീവന്‍ രക്ഷിച്ചതിലൂടെ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.ഹൈദരാബാദിലെ ദൂല്‍പേട്ടില്‍ നിന്നും വരികയായിരുന്ന മദ്ധ്യവയസ്‌കന് പുരനപുള്‍ റോഡിലെത്തുമ്പോഴേക്കും നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ച് അബോധാവസ്ഥയില്‍ റോഡിലേക്ക് കുഴഞ്ഞു വീണു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ചന്ദന്‍ സിങ്ങും ഇനിയത്തുള്ള ഖാനും അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തി. ശേഷം ചന്ദന്‍ രോഗിയുടെ നെഞ്ചില്‍ ശക്തമായി ഇടിച്ച് സിപിആര്‍ നല്‍കാന്‍ തുടങ്ങി. ഈ സമയം കൊണ്ട് ഇനിയത്തുള്ള കടുത്ത ട്രാഫിക് ഒഴിവാക്കി അംബുലന്‍സിനെ രോഗിയുടെ അടുത്തേക്ക് എത്തിച്ചു.സിപിആറിനെ തുടര്‍ന്ന് മദ്ധ്യവയസ്‌കന് ബോധം തിരിച്ച് കിട്ടി. ശേഷം ഇദ്ദേഹത്തെ അംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിമാരടക്കം നിരവധി പേരാണ് ഈ രണ്ട് ഉദ്യോഗസ്ഥന്‍മാരേയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുന്നത്.

https://twitter.com/KTRTRS/status/958876358234402817

LEAVE A REPLY

Please enter your comment!
Please enter your name here