ഹൈദരാബാദ് :വിസാ തട്ടിപ്പുകാരുടെ ചതിയില്‍പ്പെട്ട് സൗദിയിലേക്ക് മനുഷ്യക്കടത്ത് നടത്തപ്പെട്ട യുവാവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിമാര്‍ രംഗത്ത്.
ഹൈദരാബാദ് സ്വദേശിയായ റഫി ഉദ്ദിനിനെ നാട്ടിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹത്തിന്റെ സഹോദരിമാര്‍ രംഗത്ത് എത്തിയിട്ടുള്ളത്. 2018 ജനുവരിയിലാണ് ഡ്രൈവിംഗ് വിസയില്‍ റഫി സൗദിയിലേക്ക് പോകുന്നത്.
എന്നാല്‍ ഇദ്ദേഹത്തെ പിന്നീട് കാറുടമ വീട്ടുജോലിക്കാരനാക്കി മാറ്റിയതായും ശമ്പളം നല്‍കുന്നില്ലെന്നും സഹോദരിമാര്‍ പറയുന്നു.
അസുഖ ബാധിതനായി കിടക്കുന്ന സഹോദരന് മതിയാം വിധമുള്ള ഭക്ഷണം നല്കുവാന് പോലും വീട്ടുടമസ്ഥര്‍ തയ്യാറാകുന്നില്ല. വിഷയത്തില്‍ വിദേശ്യ കാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ട് നിവേദനം സമര്‍പ്പിക്കാനുള്ള നീക്കങ്ങളിലാണ് സഹോദരിമാര്‍.