സൗദിയില്‍ തട്ടിപ്പിനിരയായ യുവതി നാട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ് :മനുഷ്യക്കടത്തിനിരയായി സൗദി അറേബ്യയിലെത്തപ്പെട്ട യുവതി 14 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജെസ്‌ലയ്ക്കാണ് വിദേശ്യ കാര്യ വകുപ്പിന്റെ സഹായത്തോടെ ഒടുവില്‍ ജന്മ നാട്ടിലേക്ക് തിരികെ എത്തിച്ചേരുവാന്‍ സാധിച്ചത്.

14 മാസങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ ഒരു സ്‌പോണ്‍സര്‍ നല്‍കിയ വിസയിലാണ് യുവതി സൗദി അറേബ്യയിലേക്ക് പോയത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കായി പോയ ജെസ്‌ലയെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അറബി തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. പിന്നെ ബാക്കി മാസങ്ങളില്‍ ഇവിടെ വീട്ടു ജോലിക്കാരിയായി കഴിയാനായിരുന്നു യുവതിയുടെ വിധി.

സൗദിയിലെ അബായിലായിരുന്നു ഈ അറബിയുടെ താമസം. ഇവിടെ അദ്ദേഹത്തിന് മൂന്ന് വീടും മൂന്ന് ഭാര്യമാരും ഉണ്ടായിരുന്നു, ഈ മൂന്ന് വീടുകളിലേയും ജോലി മുഴുവന്‍ ചെയ്യേണ്ടിയിരുന്നത് ജെസ്‌ലയായിരുന്നു. മൃഗങ്ങളോടെന്ന പൊലെയായിരുന്നു അവര്‍ തന്നോട് പെരുമാറിയതെന്ന് യുവതി പറയുന്നു.

വീട്ടിലെ കുട്ടികള്‍ വരെ തന്നെ അടിമയെന്നാണ് വിളിച്ചിരുന്നതെന്നും യുവതി വെളിപ്പെടുത്തി. വല്ലപ്പോഴും മാത്രമേ ഭക്ഷണം നല്‍കാറുണ്ടായിരുന്നുള്ളു. യുവതിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ജെസ്‌ലയുടെ ഭര്‍ത്താവ് കേന്ദ്ര വിദേശ്യ കാര്യ മന്ത്രി സുഷമ സ്വരാജിന് നിവേദനം സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി നടത്തിയ ഇടപെടലുകളിലാണ് ജെസ്‌ലയുടെ മോചനം സാധ്യമായത്.

LEAVE A REPLY

Please enter your comment!
Please enter your name here