9ാം ക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ്

നോയിഡ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു, എന്നിങ്ങനെയാണ് നോട്ട് ബുക്കിലെ വാക്കുകള്‍.

മകള്‍ മരിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പരാതിയുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. അധ്യാപകര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം.

അതേസമയം നോട്ട് ബുക്കിലെ കൈയക്ഷരം മകളുടേതാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ചൊവ്വാഴ്ചയാണ് 15കാരിയായ ഐകിഷ രാഘവ് ഷായെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ലൈംഗീക ഉദ്ദേശത്തോടെ കുട്ടിയെ സമീപിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. സയന്‍സും സോഷ്യല്‍ സയന്‍സും പഠിപ്പിച്ചിരുന്ന രണ്ടുപേരാണ് ഇതെന്നും പിതാവ് പറഞ്ഞു.

അധ്യാപകരെ കുറിച്ച് ഐകിഷ നിരന്തരം പരാതി പറയാറുണ്ടെന്നും സ്‌കൂളില്‍ പോകാന്‍ മടിക്കാണിക്കാറുണ്ടെന്നും മാതാവ് പൊലിസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

ഐകിഷയെ അവര്‍ തുടര്‍ച്ചയായി പരീക്ഷകളില്‍ തോല്‍പിക്കാറുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു ഐകിഷ എന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം ലൈംഗിക പീഡനം, ആത്മഹത്യാ പ്രേരണ, ബാലപീഡനം എന്നീ കുറ്റങ്ങള്‍ക്ക് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here