ആരെയും വേദനിപ്പിക്കാനായിരുന്നില്ലെന്ന് കൊലക്കേസ് പ്രതി

ലണ്ടന്‍: വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ യുവാവ് കോടതിയില്‍ പറഞ്ഞത് താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന്. 2017 ഡിസംബര്‍ 11നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വാക്ക്‌ഡെനിലാണ് സംഭവം നടന്നത്. 23കാരനായ സാക് ബോളണ്ട് ആണ് വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്.

വീട്ടില്‍ ആരുമില്ല എന്ന് കരുതിയാണ് ബോംബെറിഞ്ഞത്. കൃത്യം ചെയ്യുന്ന സമയത്ത് വലിയ തോതില്‍ കൊക്കെയ്‌നും മദ്യവും ഉപയോഗിച്ചിരുന്നതായും സാക് ബോളണ്ട് മാഞ്ചസ്റ്ററിലെ കോടതിയില്‍ പറഞ്ഞു. മിഷേല്‍ പിയേഴ്‌സന്‍ എന്നയാളുടെ മക്കളായ 15 വയസുകാരി ഡെമി പിയേഴ്‌സണ്‍, എട്ട് വയസുകാരന്‍ ബ്രാന്‍ഡണ്‍, ഏഴ് വയസുകാരി ലാസി എന്നിവരാണ് തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടി മരിച്ചത്.

മിഷേല്‍ പിയേഴ്‌സണേയും ഇളയ മകള്‍ മൂന്ന് വയസുകാരി ലിയയേയും ജീവനോടെ പുറത്തെത്തിക്കാന്‍ കഴിഞ്ഞെങ്കിലും ഇവര്‍ രണ്ട് ദിവസത്തിനകം ഹോസ്പിറ്റലില്‍ വച്ച് മരിക്കുകയായിരുന്നു. മകന്‍ കെയ്ല്‍ പിയേഴ്‌സന്‍ രക്ഷപ്പെട്ടു. തന്റെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ ഡേവിഡ് വോറാലാണ് മിഷേല്‍ പിയേഴ്‌സന്റെ വീടിന് നേരെ ബോംബെറിയുക എന്ന ആശയം മുന്നോട്ട് വച്ചതെന്നും മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടില്‍ സാക് പറഞ്ഞു.

മിഷേല്‍ പിയേഴ്‌സന്റെ മകന്‍ കയ്‌ലുമായുള്ള ചെറിയൊരു തര്‍ക്കത്തിന്റെ പേരിലാണ് വീടിന് നേരെ ബോംബെറിഞ്ഞത്. സാകിനും ഡേവിഡിനൊപ്പം സാകിന്റെ 20കാരിയായ ഗേള്‍ഫ്രണ്ട് കോര്‍ട്ട്‌നി ബ്രയര്‍ലിയും കേസില്‍ പ്രതിയാണ്. കോര്‍ട്ട്‌നിയും തങ്ങള്‍ ആരെയും കൊല്ലാന്‍ ഉദ്ദേശിച്ചല്ല ബോംബെറിഞ്ഞത് എന്നാണ് കോടതിയില്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here