ഐശ്വര്യയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്തെത്തിയതില്‍ തുടര്‍നടപടി ഇങ്ങനെയെന്ന് പൊലീസ്

മുംബൈ : ഐശ്യര്യറായ് തന്റെ അമ്മയാണൈന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സംഗീത് കുമാര്‍ എന്ന യുവാവിനെതിരെ നിയമ നടപടിക്ക് സാധ്യത. ഐശ്വര്യ റായ് പരാതി നല്‍കിയാല്‍ സംഗീതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വിശാഖപട്ടണം പൊലീസ് അറിയിച്ചു.എ എര്‍ റഹ്മാന്റെ ശിഷ്യനാണെന്ന് അവകാശപ്പെട്ട് മുന്‍പ് ഇയാള്‍ പ്രചരണം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം പലതരം ആരാധന കണ്ടിട്ടുണ്ടെന്നും ഇത്തരത്തിലൊരണ്ണം അദ്ഭുതപ്പെടുത്തിയെന്നുമായിരുന്നു സംഭവത്തെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ ആദ്യ പ്രതികരണം.നാളിതുവരെ കേട്ടതില്‍ വെച്ചേറ്റവും വലിയ തമാശയാണിത്. 1988 ല്‍ ലണ്ടനില്‍ ഐവിഎഫ് ചികിത്സയിലൂടെയാണ് അയാള്‍ ജനിച്ചതെന്ന് പറയുന്നു. അന്ന് തനിക്ക് 15 വയസ്സുപോലും തികഞ്ഞിട്ടില്ല. താന്‍ എന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.ഇത്തരക്കാരുടെ ഉദ്ദേശം പബ്ലിസിറ്റിയാണ്. മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ളവര്‍ രംഗത്തുവരുന്നതെന്നും ഐശ്വര്യ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കുകയുണ്ടായി.1988 ല്‍ ലണ്ടനില്‍ ഐവിഎഫ് ചികിത്സയിലൂടെ താന്‍ ഐശ്വര്യ റായിയുടെ മകനായി താന്‍ ജനിച്ചെന്നും തുടര്‍ന്ന് രണ്ട് വയസ്സുവരെ നടിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് വളര്‍ന്നതെന്നുമായിരുന്നു വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാറിന്റെ അവകാശവാദം.പക്ഷേ ഇത് സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഇയാളുടെ പക്കലില്ല. മൂന്ന് വയസ്സുമുതല്‍ 27 വയസ്സുവരെ ചോദാവരത്താണ് കഴിഞ്ഞത്. താന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നതായും ഐശ്വര്യ തനിക്കൊപ്പം വന്ന് താമസിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. നടിയുടെ ഫോണ്‍ നമ്പര്‍ എങ്കിലും ലഭിക്കണമെന്നും ഇയാള്‍ വാദിച്ചിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here