പാര്‍ക്ക് ചെയ്ത കാര്‍ മേല്‍ക്കൂരയില്‍

ചൈന :നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത കാര്‍ തിരിച്ചെടുക്കുവാന്‍ ചെന്ന ഉടമ അന്തം വിട്ടു. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒടുവില്‍ ഇയാള്‍ കണ്ടെത്തിയത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍.

ചൈനയിലെ ഹുബ്ബി പ്രവിശ്യയില്‍ ഫെബ്രുവരി 17 നാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ബസ് സ്റ്റാന്‍ഡ് അധികൃതരാണ് കാര്‍ ഉടമയെ ഒരു പാഠം പഠിപ്പിക്കാനായി ഇത്തരമൊരു പ്രവൃത്തി ചെയ്തത്.

ബസ് സ്റ്റാന്‍ഡിലെ നോ പാര്‍ക്കിംഗ് പ്രദേശത്തായിരുന്നു ഇയാള്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പിറ്റെ ദിവസം തന്റെ കാര്‍ തിരിച്ചെടുക്കാന്‍ വേണ്ടി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് വാഹനം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കിടക്കുന്ന കാഴ്ച്ച കണ്ട് ഇയാള്‍ അന്തം വിട്ടത്.

ക്രെയിന്‍ ഉപയോഗിച്ചാണ് നിര്‍ത്തിയിട്ടിരുന്ന കാറിനെ അധികൃതര്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ എത്തിച്ചത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

ചൈനയില്‍ അധികൃതരുടെ ഇത്തരത്തിലുള്ള നടപടികള്‍ അടുത്തിടെയായി വര്‍ദ്ധിച്ച് വരികയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്ത ഒരു യുവതിയുടെ കാറും അധികൃതര്‍ ഇത്തരത്തില്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ കയറ്റി വെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here