സൗദി പ്രവാസികള്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

റിയാദ് :സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി യമനിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ യാത്ര താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എംബസി സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യെമനിലെ സുരക്ഷാ സ്ഥിതി താറുമാറായി കിടക്കുന്നതിനാല്‍ ജോലിക്കായോ മറ്റ് ആവശ്യങ്ങള്‍ക്കായോ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് എംബസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവാസികള്‍ ഈ നിര്‍ദ്ദേശം പാലിക്കണം. മുന്നറിയിപ്പ് അവഗണിച്ച് യമനിലേക്ക് കടക്കുന്നവരുടെ സുരക്ഷിതത്വത്തില്‍ ഏജന്റും തൊഴിലുടമയും ഉത്തരവാദികളായിരിക്കുമെന്നും ഇവരെ തിരിച്ചെത്തിക്കാനുള്ള ചിലവ് സ്വയം വഹിക്കേണ്ടി വരുമെന്നും എംബസി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ തിരിച്ചെത്തുന്ന പക്ഷം ഇവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് പിടിച്ചെടുക്കുമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here