മുന്‍ പാക്ക് ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ വിവാഹ സന്നദ്ധത അറിയിച്ചത് ഈ സുന്ദരിയെയാണ്

ലാഹോര്‍ :മുന്‍ പാക്ക് ക്രിക്കറ്റ് താരവും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്വയിലെ ആത്മിയ വനിതയായ 50 വയസ്സുകാരി ബുഷ്രാ മനേകയെയാണ് ഇമ്രാന്‍ ജീവിത സഖിയാക്കാന്‍ ആഗ്രഹിക്കുന്നത്.അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പിടിഐ ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. വിവാഹം കഴിക്കുവാനുള്ള ആഗ്രഹം ഇമ്രാന്‍ ഖാന്‍ മനേകയ്ക്ക് മുന്‍പില്‍ വെച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ യുവതി കുടുംബാംഗങ്ങളുമായി ആലോചിച്ചതിന് ശേഷം മറുപടി നല്‍കാം എന്ന തീരുമാനത്തിലാണ്.

ഒരു കസ്റ്റമ്‌സ് ഓഫീസറായിരുന്നു മനേകയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഈ ബന്ധത്തില്‍ മനേകയ്ക്ക് അഞ്ച് മക്കളുണ്ട്. ഇമ്രാന്‍ ഖാന്‍ പത്ത് മാസം മുന്‍പാണ് രണ്ടാം ഭാര്യയെ വേര്‍പിരിഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി പഞ്ചാബിലെത്തി ബുഷ്രാ മനേകയുടെ ആത്മീയ ക്ലാസ്സുകളില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കാറുണ്ടായിരുന്നു.ഒരു പ്രദേശിക പത്രം കഴിഞ്ഞ ആഴ്ച പുറത്ത് വിട്ട വാര്‍ത്തകളെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ച ചൂട് പിടിച്ചത്. ഈ പുതുവര്‍ഷ പുലരിയില്‍ ഇമ്രാന്‍ പഞ്ചാബ് പ്രവിശ്വയിലെ ഒരു സ്ത്രീയെ രഹസ്യ വിവാഹം ചെയ്‌തെന്നായിരുന്നു പത്ര വാര്‍ത്ത. ഇതിന് ഇമ്രാന്‍ ഇതുവരെ മറുപടിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും പത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കി വിവാഹ സന്നദ്ധത നടത്തിയ കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here