പള്ളിക്ക് മുന്നില്‍ വാളുയര്‍ത്തി പ്രകടനം

ഡല്‍ഹി :മുസ്‌ലീം പള്ളിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും  ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഹിന്ദു അനുകൂല സംഘടന പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. കിഴക്കന്‍ ഡല്‍ഹിയില്‍ ഏപ്രില്‍ ഒന്നാം തീയ്യതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് അഖണ്ഡ ഭാരത മോര്‍ച്ച എന്ന ഹിന്ദുത്വ സംഘടന നടത്തിയ ബജറംഗ് ശക്തി റാലിക്കിടയിലാണ് ഈ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. മോട്ടോര്‍ ബൈക്കുകളിലും കാല്‍ നടയായും വന്ന പ്രവര്‍ത്തകര്‍ കിഴക്കന്‍ ഡല്‍ഹിയിലെ നാല് പള്ളികള്‍ക്ക് മുന്നില്‍ വെച്ച് പടക്കങ്ങള്‍ പൊട്ടിക്കുകയും വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

വാളടക്കമുള്ള അയുധങ്ങള്‍ കൈയ്യിലേന്തിയായിരുന്നു ഇവരുടെ പ്രകടനം. ഏറെ നേരം പള്ളി പരിസരത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിജെപി നേതാവും ആനന്ദ് വിഹാര്‍ കൗണ്‍സിലറുമായ ഗുഞ്ജന്‍ ഗുപ്തയാണ് റാലി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇദ്ദേഹം റാലിയില്‍ പങ്കെടുത്തിരുന്നില്ല. അഖണ്ഡ ഭാരത മോര്‍ച്ച പ്രവര്‍ത്തകരുടെ ഈ അതിക്രമത്തെ റാലിയെ അനുഗമിച്ച പൊലീസുകാര്‍ക്ക് കയ്യും കെട്ടി നോക്കി നില്‍ക്കേണ്ടി വന്നെന്ന ആക്ഷേപവും പരക്കെ ഉയരുന്നുണ്ട്. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ തന്നെ പകര്‍ത്തിയ സെല്‍ഫി വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

दिल्ली के मंडावली इलाके में

दिल्ली के मंडावली इलाके में हिंदुत्व के गुंडों ने हथियारों के साथ निकाली बाइक रैली, मस्जिदों के बाहर मचाया उत्पात, फोड़े पटाखे

जनता का रिपोर्टरさんの投稿 2018年4月11日(水)

LEAVE A REPLY

Please enter your comment!
Please enter your name here