അഫ്ഗാനിസ്ഥാനില്‍ വന്‍പദ്ധതിയുമായി ഇന്ത്യയും ചൈനയും

വുഹാന്‍ :പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാനില്‍ വന്‍ പദ്ധതി ഒരുക്കാന്‍ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങും വൂഹാനില്‍ വെച്ച് നടത്തിയ അനൗദ്യോഗിക ഉച്ചകോടിക്കിടെയാണ് ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞു വന്നത്. എന്നാല്‍ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതേസമയം അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത സംരഭത്തില്‍ വന്‍ പദ്ധതി രൂപം കൊള്ളുന്നത് പാക്കിസ്ഥാനെ അസ്യസ്ഥമാക്കുമെന്നത് തീര്‍ച്ചയാണ്. ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തുകയും ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുമുള്ള ഒരുക്കങ്ങളിലുമാണ്. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ഇതുവരെ കാര്യമായ സ്വാധീനം ഉറപ്പിക്കുവാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ല. ഈ ഉദ്ദേശം കൂടി ലക്ഷ്യം വെച്ചാവും ചൈനയുടെ നീക്കങ്ങള്‍.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുമെന്നും ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തി. ഡോക്ലോം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയെടുക്കും. എന്നാല്‍ ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച ധാരണാ പത്രങ്ങളൊന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here