കളഞ്ഞ് കിട്ടിയ ബാഗില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍ ; ദുബായ് പൊലീസില്‍ ഏല്‍പ്പിച്ച് ഇന്ത്യന്‍ സ്വദേശി മാതൃകയായി

ദുബായ് :കളഞ്ഞ് കിട്ടിയ ബാഗില്‍ ഉണ്ടായിരുന്ന 34 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ ദുബായ് പൊലീസില്‍ ഏല്‍പ്പിച്ച് ഇന്ത്യന്‍ സ്വദേശി മാതൃകയായി. ഇന്ത്യന്‍ സ്വദേശിയായ വെങ്കിട്ടരാമാനാണ് അല്‍ ക്വാസസില്‍ വെച്ച് ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ ഒരു ബാഗ് കളഞ്ഞ് കിട്ടിയത്.കൗതുകത്തിന് വേണ്ടി അത് തുറന്ന് നോക്കിയപ്പോഴാണ് ബാഗിനുള്ളില്‍ വജ്രാഭരണങ്ങളാണെന്ന് ഇദ്ദേഹത്തിന് മനസ്സിലായത്. ഉടന്‍ തന്നെ അദ്ദേഹം അല്‍ ക്വാസിസിലെ പൊലീസ് സ്റ്റേഷനിലെത്തുകയും ബാഗ് ഇവരുടെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു. ബാഗ് പൊലീസില്‍ ഏല്‍പ്പിക്കാന്‍ കാരണമായ വെങ്കിട്ടരാമന്റെ സത്യസന്ധതയെ ദുബായ് പൊലീസ് അഭിനന്ദിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വെങ്കിട്ടരാമനെ ആദരിക്കുകയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള പാരിതോഷികവും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here